അക്രമവും പ്രേരണയും

നയത്തിന്റെ വിശദാംശങ്ങൾ

ലോഗ് മാറ്റുക
നയത്തിന്റെ കാരണങ്ങൾ
ഞങ്ങളുടെ പ്ലാറ്റ്‌ഫോമുകളിലെ ഉള്ളടക്കവുമായി ബന്ധപ്പെട്ടേക്കാവുന്ന സാധ്യമായ ഓഫ്‌ലൈൻ അക്രമം തടയാൻ ഞങ്ങൾ ലക്ഷ്യമിടുന്നു. അക്രമത്തെ ഭീഷണിപ്പെടുത്തുന്നതിലൂടെയോ അക്രമാഹ്വാനത്തിലൂടെയോ ആളുകൾ പൊതുവെ അവജ്ഞയോ വിയോജിപ്പോ പ്രകടിപ്പിക്കുന്നത് ഗൗരവതരമല്ലാത്തതും ആകസ്‌മികമായതുമായ വഴികളിലൂടെയാണെന്ന് ഞങ്ങൾ മനസ്സിലാക്കുമ്പോൾ, അക്രമത്തെ പ്രേരിപ്പിക്കുന്നതോ സുഗമമാക്കുന്നതോ ആയ ഭാഷയും പൊതുവായ അല്ലെങ്കിൽ വ്യക്തിഗത സുരക്ഷയ്‌ക്കെതിരായ വിശ്വസനീയമായ ഭീഷണികളും ഞങ്ങൾ നീക്കം ചെയ്യുന്നു. സംരക്ഷിത സവിശേഷത(കൾ) അല്ലെങ്കിൽ ഇമിഗ്രേഷൻ സ്റ്റാറ്റസ് എന്നിവയുടെ അടിസ്ഥാനത്തിൽ ഒരു വ്യക്തിയെയോ ആളുകളെയോ ലക്ഷ്യമിടുന്ന അക്രമാസക്തമായ സംസാരം ഇതിൽ ഉൾപ്പെടുന്നു. ശാരീരിക ഉപദ്രവത്തിനുള്ള യഥാർത്ഥ ഭീഷണി ഉയർത്തുന്നതായോ പൊതുജന സുരക്ഷയ്‌ക്ക് നേരിട്ട് ഭീഷണി ഉയർത്തുന്നതായോ കരുതുന്ന സാഹചര്യത്തിൽ, ഞങ്ങൾ ഉള്ളടക്കം നീക്കം ചെയ്യുകയും അക്കൗണ്ടുകൾ പ്രവർത്തനരഹിതമാക്കുകയും നിയമ നടപടികൾക്കനുസൃതമായി പ്രവർത്തിക്കുകയും ചെയ്യുന്നു. പൊതുജനങ്ങൾക്കോ വ്യക്തിഗത സുരക്ഷയ്ക്കോ ഭീഷണി ഉയർത്തുന്ന ഉള്ളടക്കത്തിൽ നിന്ന് ക്യാഷ്വലായതോ അവബോധം വർദ്ധിപ്പിക്കുന്നതോ ആയ പ്രസ്‌താവനകൾ വേർതിരിച്ചറിയുന്നതിന് ഞങ്ങൾ ഭാഷയും സന്ദർഭവും പരിഗണിക്കാനും ശ്രമിക്കും. ഒരു ഭീഷണി വിശ്വാസ്യതയുള്ളതാണോയെന്ന് നിർണ്ണയിക്കുന്നതിന്, ഒരു വ്യക്തിയുടെ പൊതുവായ ദൃശ്യപരത, അവരുടെ വ്യക്തിഗത സുരക്ഷയ്ക്കുള്ള ഭീഷണി എന്നിവ പോലുള്ള അധിക വിവരങ്ങളും ഞങ്ങൾ പരിഗണിച്ചേക്കാം.
ചില സാഹചര്യങ്ങളിൽ, തീവ്രവാദികൾക്കെതിരെയോ മറ്റ് അക്രമികൾക്കെതിരെയോ ആക്രമണം നടത്തുമെന്ന് പ്രതീക്ഷ പ്രകടിപ്പിക്കുന്നത് ഉൾപ്പെടെ, ആക്രമണം പ്രതീക്ഷിക്കുന്നതോ സ്വേപാധികമോ ആയ ഭീഷണികൾ (ഉദാ, “തീവ്രവാദികൾ കൊല്ലപ്പെടേണ്ടവരാണ്”, “അവർ തീവ്രവാദികളെ കൊല്ലുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു”). അവ വിശ്വസനീയമല്ലാത്തതും മറിച്ച് തെളിയിക്കാൻ തെളിവുകളുടെ അഭാവമുള്ളതായും ഞങ്ങൾ കണക്കാക്കുന്നു.
ഇനിപ്പറയുന്നവ ഞങ്ങൾ നീക്കം ചെയ്യും:
വിവിധ ടാർഗെറ്റുകൾക്ക് നേരെയുള്ള അക്രമ ഭീഷണി ഞങ്ങൾ നീക്കം ചെയ്യും. അക്രമ ഭീഷണി എന്നത് ഒരു ഉദ്ദേശ്യം, അഭിലാഷം അല്ലെങ്കിൽ ഒരു ടാർഗെറ്റിനെതിരെയുള്ള അക്രമ ആഹ്വാനം പ്രതിനിധീകരിക്കുന്ന പ്രസ്‌താവനകളോ വിഷ്വലുകളോ ആണ്, കൂടാതെ ഉദ്ദേശ്യ പ്രസ്‌താവനകൾ, പ്രവർത്തനത്തിനുള്ള ആഹ്വാനങ്ങൾ, അനുകൂലനം, പ്രതീക്ഷ പ്രകടിപ്പിക്കൽ, എന്തെങ്കിലും കാര്യം ആഗ്രഹിച്ചുകൊണ്ടുള്ളതും സോപാധികമായതുമായ പ്രസ്‌താവനകൾ പോലെയുള്ള വിവിധ തരം പ്രസ്‌താവനകളിലും ഭീഷണികൾ പ്രകടിപ്പിക്കാനാകും.
ബോധവൽക്കരണമുണ്ടാക്കുന്നതോ അപലപിക്കുന്നതോ ആയ സാഹചര്യങ്ങളിൽ പങ്കിടുമ്പോഴോ, കോൺടാക്‌റ്റ് സ്‌പോർട്‌സുകളുടെ പശ്ചാത്തലത്തിൽ പ്രശ്‌നമില്ലാത്ത ഭീഷണിയുണ്ടാകുമ്പോഴോ തീവ്രവാദ ഗ്രൂപ്പുകൾ പോലെയുള്ള അക്രമികൾക്ക് നേരെ ചില ഭീഷണികൾ ഉണ്ടാകുമ്പോഴോ ഞങ്ങൾ ഭീഷണികൾ നിരോധിക്കില്ല.
ഏവർക്കും ആഗോള പരിരക്ഷകൾ
ഇനിപ്പറയുന്ന ഭീഷണികളിൽ നിന്ന് എല്ലാവരും സംരക്ഷിക്കപ്പെട്ടിരിക്കുന്നു:
  • മരണത്തിലേക്ക് നയിച്ചേക്കാവുന്ന അക്രമ ഭീഷണികൾ (അല്ലെങ്കിൽ അതിതീവ്ര ലംഘനത്തിന്റെ മറ്റ് രൂപങ്ങൾ)
  • ഗുരുതര പരിക്കിലേക്ക് നയിച്ചേക്കാവുന്ന അക്രമ ഭീഷണികൾ (ഇടത്തരം തീവ്രതയുള്ള അക്രമം). വിശ്വസനീയമായിരിക്കുമ്പോൾ പരിരക്ഷിത സവിശേഷതകൾ കണക്കിലെടുക്കാതെ പ്രശസ്‌ത വ്യക്തികൾക്കും ഗ്രൂപ്പുകൾക്കും എതിരായ അത്തരം ഭീഷണികൾ ഞങ്ങൾ നീക്കം ചെയ്യും, കൂടാതെ വിശ്വസനീയത പരിഗണിക്കാതെ മറ്റേതെങ്കിലും ടാർഗെറ്റുകൾക്ക് (പരിരക്ഷിത സവിശേഷതകൾ അടങ്ങിയ ഗ്രൂപ്പുകൾ ഉൾപ്പെടെ) നേരെയുള്ളവയും ഞങ്ങൾ നീക്കം ചെയ്യും
  • മോചനം, സ്വയം പ്രതിരോധം, കോൺടാക്‌റ്റ് സ്‌പോർട്‌സ് (ഇടത്തരം തീവ്രത അല്ലെങ്കിൽ അതിലും കുറവ്) എന്നിവയുടെ പശ്ചാത്തലത്തിൽ പങ്കിടുമ്പോൾ അല്ലെങ്കിൽ നിയമപാലകരോ സൈന്യമോ സംസ്ഥാന സുരക്ഷാ ഉദ്യോഗസ്ഥരോ ചെയ്യുന്ന സന്ദർഭങ്ങളിലൊഴികെ അതിതീവ്ര ലംഘനമോ ഇടത്തരം തീവ്രതയുള്ള അക്രമമോ നടത്തുന്നതിന് സമ്മതം നൽകുന്നത് (രേഖാമൂലമോ വാക്കാലുള്ളതോ ആയ രൂപത്തിൽ, അല്ലെങ്കിൽ ഒരു കുറ്റവാളിയോ അസോസിയേറ്റോ ദൃശ്യപരമായി ചിത്രീകരിച്ചത്)
  • സഹായത്തിനായുള്ള അഭ്യർത്ഥനയായി ഇരയോ അവരുടെ കുടുംബമോ പങ്കിട്ട ഉള്ളടക്കമാണെന്ന് അല്ലെങ്കിൽ വിജ്ഞാനപരമായതോ ശിക്ഷിക്കലിനുള്ളതോ അവബോധം വളർത്തുന്നതിനുള്ളതോ ആയ ആവശ്യത്തിന് പങ്കിട്ടതാണെന്ന് വ്യക്തമാകാത്തപക്ഷം തട്ടിക്കൊണ്ടുപോകലുകളുടെയോ അപഹരണങ്ങളുടെയോ ഭീഷണികൾ അല്ലെങ്കിൽ ചിത്രീകരണങ്ങൾ
മുതിർന്നവർക്കും എല്ലാ കുട്ടികൾക്കും, അപകടസാധ്യതയുള്ള വ്യക്തികൾക്കും പരിരക്ഷിത സവിശേഷതകളുടെ അടിസ്ഥാനത്തിൽ വ്യക്തികൾക്കും അല്ലെങ്കിൽ ഗ്രൂപ്പുകൾക്കും ഉള്ള അധിക സംരക്ഷണങ്ങൾ:
എല്ലാവർക്കുമായുള്ള യൂണിവേഴ്‌സൽ പ്രൊട്ടക്ഷനുകൾക്ക് പുറമേ, എല്ലാ പ്രൈവറ്റ് അഡൾട്ടുകളും (സ്വയം റിപ്പോർട്ട് ചെയ്യുമ്പോൾ), പരിരക്ഷിത സവിശേഷതകളുടെ അടിസ്ഥാനത്തിൽ ടാർഗെറ്റ് ചെയ്യപ്പെട്ടിട്ടുള്ള കുട്ടികളും വ്യക്തികളും അല്ലെങ്കിൽ ആളുകളുടെ ഗ്രൂപ്പുകളും കുറഞ്ഞ തീവ്രതയുള്ള ലംഘനങ്ങളുടെ ഭീഷണികളിൽ നിന്ന് സംരക്ഷിക്കപ്പെട്ടിരിക്കുന്നു.
മറ്റ് അക്രമം
മുകളിൽ ലിസ്‌റ്റ് ചെയ്‌തിരിക്കുന്ന എല്ലാ സംരക്ഷണങ്ങൾക്കും പുറമേ, ഞങ്ങൾ ഇനിപ്പറയുന്നവ നീക്കം ചെയ്യും:
  • അതി തീവ്ര ലംഘനത്തിനായി (ഉദാഹരണത്തിന്, അക്രമികൾ, കൂലിപ്പടയാളികൾ, കൊലയാളികൾ, സ്ത്രീകളുടെ ജനനേന്ദ്രിയം ഛേദിക്കൽ) ആവശ്യപ്പെടുന്നതോ അത് ഓഫർ ചെയ്യുന്നതോ അത് നൽകാൻ അനുകൂലിക്കുന്നതോ ആയ ഉള്ളടക്കം അല്ലെങ്കിൽ ഈ സേവനങ്ങളുടെ ഉപയോഗത്തിന് വേണ്ടി വാദിക്കുന്നത്
  • ആളുകളെ ഗുരുതരമായി പരിക്കേൽപ്പിക്കുന്നതിനോ കൊല്ലുന്നതിനോ ഉള്ള ലക്ഷ്യം വ്യക്തമായി പ്രസ്‌താവിക്കുന്ന ഭാഷയിൽ ആയുധങ്ങൾ എങ്ങനെ നിർമ്മിക്കാം അല്ലെങ്കിൽ ഉപയോഗിക്കാമെന്നതിനുള്ള നിർദ്ദേശങ്ങൾ അല്ലെങ്കിൽ വിദ്യാഭ്യാസത്തിന്റെയോ സ്വയരക്ഷാ പരിശീലനത്തിന്റെയോ ഭാഗമായും ​​(ഉദാഹരണത്തിന്, യുദ്ധ പരിശീലനം, മാർഷ്യൽ ആർട്സ്) മിലിട്ടറി പരിശീലനത്തിന് വേണ്ടിയും അല്ലാതെ അന്തിമ ഫലം കാണിക്കുന്നതോ അനുകരിക്കുന്നതോ ആയ ചിത്രം
  • ഉള്ളടക്കം വിനോദപരമായ ഉപയോഗത്തിനാണെന്ന (ഉദാഹരണത്തിന്, കരിമരുന്ന് പ്രയോഗം, വാണിജ്യ വീഡിയോ ഗെയിമുകൾ, ഫിഷിംഗ്) സന്ദർഭമില്ലാത്തപക്ഷം, സ്‌ഫോടകവസ്തുക്കൾ എങ്ങനെ നിർമ്മിക്കാം അല്ലെങ്കിൽ ഉപയോഗിക്കണം എന്നതിനെക്കുറിച്ചുള്ള നിർദ്ദേശങ്ങൾ.
  • ആയുധങ്ങൾ എടുക്കാനോ ലൊക്കേഷനിലേക്ക് കൊണ്ടുവരാനോ ലൊക്കേഷനിലേക്ക് (ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സൗകര്യങ്ങൾ, പോളിംഗ് സ്ഥലങ്ങൾ അല്ലെങ്കിൽ വോട്ട് എണ്ണുന്നതിനോ തിരഞ്ഞെടുപ്പ് നടത്തുന്നതിനോ ഉപയോഗിക്കുന്ന സ്ഥലങ്ങൾ ഉൾപ്പെടെ എന്നാൽ അതിൽ മാത്രം പരിമിതപ്പെടുന്നില്ല) അല്ലെങ്കിൽ അക്രമത്തിന്റെ ഉയർന്ന അപകടസാധ്യതയുടെ താൽക്കാലിക സിഗ്നലുകൾ ഉള്ള ലൊക്കേഷനുകളിലേക്ക് ബലം പ്രയോഗിച്ച് കടക്കുന്നതിനോ ഉള്ള ഭീഷണികൾ.
  • ടാർഗെറ്റ് ഇല്ലെങ്കിൽ പോലും വോട്ട് ചെയ്യൽ, വോട്ടർ രജിസ്‌ട്രേഷൻ അല്ലെങ്കിൽ ഒരു തിരഞ്ഞെടുപ്പിന്റെ അഡ്‌മിനിസ്‌ട്രേഷൻ അല്ലെങ്കിൽ ഫലവുമായി ബന്ധപ്പെട്ട അക്രമ ഭീഷണികൾ.
  • ലിംഗാധിഷ്‌ഠിത അക്രമത്തിന്റെ മഹത്വവൽക്കരണം, ഒന്നുകിൽ ഇന്റിമേറ്റ് പാർട്‌‌ണർ അക്രമം അല്ലെങ്കിൽ ദുരഭിമാനവുമായി ബന്ധപ്പെട്ട അക്രമം
ഇനിപ്പറയുന്ന കമ്മ്യൂണിറ്റി മാനദണ്ഡങ്ങൾ നടപ്പിലാക്കാൻ ഞങ്ങൾക്ക് അധിക വിവരങ്ങളും കൂടാതെ/അല്ലെങ്കിൽ സന്ദർഭവും ആവശ്യമാണ്:
ഇനിപ്പറയുന്നവ ഞങ്ങൾ നീക്കം ചെയ്യും:
  • പ്രശസ്‌ത വ്യക്തി സ്‌റ്റാറ്റസ് അല്ലെങ്കിൽ ഭീഷണിയുടെ വിശ്വാസ്യത പരിഗണിക്കാതെ, നിയമ നിർവ്വഹണ ഓഫീസർമാർക്കും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും എതിരായ ഭീഷണികൾ.
  • അക്രമത്തിന്റെ രീതി വ്യക്തമായി വ്യക്തമാക്കാത്ത, എന്നാൽ ചുവടെയുള്ള ലിസ്‌റ്റിൽ നിന്നുള്ള ഒരു ഭീഷണി സിഗ്നലിന്റെയും സന്ദർഭോചിതമായ സിഗ്നലിന്റെയും സംയോജനം കാണിക്കുന്നത് പോലെ, ഭീഷണി മറച്ചുവെച്ചതോ പരോക്ഷമായതോ ആയ കോഡ് ചെയ്‌ത പ്രസ്‌താവനകൾ.
    • ഭീഷണി: ഒരു കോഡ് ചെയ്‌ത പ്രസ്‌താവനയാണ്, അത് ഇനിപ്പറയുന്നവയിൽ ഒരെണ്ണമാണ്:
      • ഒരു പ്രതികാര പശ്ചാത്തലത്തിൽ പങ്കിട്ടത് (ഉദാ: യഥാർത്ഥമോ മനസ്സിലാക്കിയതോ പ്രതീക്ഷിച്ചതോ ആയ ഒരു പരാതി അല്ലെങ്കിൽ ഭീഷണിക്ക് മറുപടിയായി മറ്റുള്ളവർക്കെതിരെ അക്രമത്തിൽ ഏർപ്പെടാനുള്ള ആഗ്രഹ പ്രകടനങ്ങൾ)
      • അക്രമത്തിന്റെ ചരിത്രപരമോ സാങ്കൽപ്പികമോ ആയ സംഭവങ്ങളിലേക്കുള്ള റഫറൻസുകൾ (ഉദാ: ചരിത്രത്തിലുടനീളമോ സാങ്കൽപ്പിക ക്രമീകരണങ്ങളിലോ നടന്ന അറിയപ്പെടുന്ന ചരിത്രപരമായ അക്രമ സംഭവങ്ങളെ പരാമർശിച്ച് മറ്റുള്ളവരെ ഭീഷണിപ്പെടുത്തുന്ന ഉള്ളടക്കം)
      • ഭീഷണിപ്പെടുത്തുന്ന ഒരു പ്രവർത്തന ആഹ്വാനമായി പ്രവർത്തിക്കുന്നു (ഉദാ: അക്രമ പ്രവൃത്തികൾ ചെയ്യാൻ അല്ലെങ്കിൽ അക്രമ പ്രവൃത്തികൾ ചെയ്യുന്നതിൽ പങ്കുചേരാൻ മറ്റുള്ളവരെ ക്ഷണിക്കുന്നതോ പ്രോത്സാഹിപ്പിക്കുന്നതോ ആയ ഉള്ളടക്കം)
      • മറ്റുള്ളവരെ അക്രമത്തിന് വിധേയമാക്കാൻ കഴിയുന്ന തന്ത്രപ്രധാനമായ വിവരങ്ങളെക്കുറിച്ചുള്ള അറിവ് സൂചിപ്പിക്കുന്നു അല്ലെങ്കിൽ പങ്കിടുന്നു (ഉദാ. അക്രമത്തിന്റെ ഭീഷണി കൂടുതൽ വിശ്വസനീയമാക്കുന്ന വ്യക്തിഗത വിവരങ്ങളെ കുറിച്ചുള്ള അറിവ് വെളിപ്പെടുത്തുന്ന അല്ലെങ്കിൽ സൂചിപ്പിക്കുന്ന ഉള്ളടക്കം. ഒരു വ്യക്തിയുടെ താമസസ്ഥലം, അവരുടെ ജോലിസ്ഥലം അല്ലെങ്കിൽ വിദ്യാഭ്യാസം, ദൈനംദിന യാത്രാമാർഗങ്ങൾ അല്ലെങ്കിൽ നിലവിലെ സ്ഥാനം എന്നിവയെക്കുറിച്ചുള്ള അറിവ് സൂചിപ്പിക്കുന്നത് ഇതിൽ ഉൾപ്പെടുന്നു)
    • പശ്ചാത്തലം
      • സംശയത്തിലുള്ള പ്രസ്‌താവന ആസന്നമായ അക്രമത്തിലേക്ക് നയിച്ചേക്കാമെന്ന് പ്രാദേശിക സന്ദർഭമോ വൈദഗ്ദ്ധ്യമോ സ്ഥിരീകരിക്കുന്ന സാഹചര്യം.
      • ഉള്ളടക്കത്തിന്റെ ലക്ഷ്യം അല്ലെങ്കിൽ ഒരു അംഗീകൃത പ്രതിനിധി ഉള്ളടക്കത്തെക്കുറിച്ച് ഞങ്ങൾക്ക് റിപ്പോർട്ട് ചെയ്യുന്നു.
      • ടാർഗെറ്റ് ഒരു കുട്ടിയാണ്.
  • ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സൗകര്യങ്ങൾ, പോളിംഗ് സ്ഥലങ്ങൾ അല്ലെങ്കിൽ വോട്ട് എണ്ണുന്നതിനോ തിരഞ്ഞെടുപ്പ് നടത്തുന്നതിനോ ഉപയോഗിക്കുന്ന സ്ഥലങ്ങൾ ഉൾപ്പെടെ എന്നാൽ അതിൽ മാത്രം പരിമിതപ്പെടുത്താത്ത ലൊക്കേഷനിലേക്ക് അല്ലെങ്കിൽ അക്രമത്തിന്റെ ഉയർന്ന അപകടസാധ്യതയുടെ താൽക്കാലിക സിഗ്നലുകൾ ഉള്ള ലൊക്കേഷനുകളിലേക്ക് ആയുധങ്ങൾ കൊണ്ടുവരുന്നതിനുള്ള ഭീഷണികൾ (അല്ലെങ്കിൽ അങ്ങനെ ചെയ്യാൻ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്നത്).
  • ഇനിപ്പറയുന്ന ഉൾപ്പെടെ, ഉള്ളടക്കം അക്രമ ഭീഷണിയുള്ളതാണെന്ന് (ഉദാ. ആയുധങ്ങൾ എടുക്കാനോ കൊണ്ടുപോകാനോ ഉള്ള ഭീഷണികൾ. ഒരു ആയുധത്തിന്റെ വിഷ്വൽ ചിത്രീകരണങ്ങൾ, തീവയ്‌പ്പിനുള്ള റഫറൻസുകൾ, മോഷണം, നശീകരണപ്രവണത) സിഗ്നലുമായി സംയോജിക്കുമ്പോൾ, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അഴിമതി, ക്രമക്കേടുകൾ അല്ലെങ്കിൽ പക്ഷപാതം എന്നതിനെ കുറിച്ചുള്ള ക്ലെയിമുകൾ അല്ലെങ്കിൽ ഊഹങ്ങൾ:
    • വ്യക്തി(കൾ)യെ ടാർഗെറ്റ് ചെയ്യുന്നത്
    • ഒരു നിർദ്ദിഷ്‌ട ലൊക്കേഷൻ ടാർഗെറ്റ് ചെയ്യുന്നത് (സ്‌റ്റേറ്റ് അല്ലെങ്കിൽ ചെറുത്)
    • ടാർഗെറ്റ് വ്യക്തമല്ലെങ്കിൽ
  • ഉള്ളടക്കം അക്രമ ഭീഷണിയുള്ളതാണെന്ന് (ഉദാ: ആയുധങ്ങൾ എടുക്കാനോ കൊണ്ടുപോകാനോ ഉള്ള ഭീഷണികൾ. ഒരു ആയുധത്തിന്റെ വിഷ്വൽ ചിത്രീകരണങ്ങൾ, തീവയ്‌പ്പ്, മോഷണം, നശീകരണപ്രവണത എന്നിവയുടെ പരാമർശങ്ങൾ) സിഗ്നലുമായി സംയോജിക്കുമ്പോൾ, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒത്തുച്ചേരലുകളിലേക്കോ ഇവന്റുകളിലേക്കോ ഉള്ള പരാമർശങ്ങൾ.
  • ചുവടെയുള്ള മാനദണ്ഡം പാലിക്കുമ്പോൾ, സ്വയം അല്ലെങ്കിൽ മറ്റൊരാളെ പ്രതിരോധിക്കുന്ന ഉയർന്ന അല്ലെങ്കിൽ ഇടത്തരം തീവ്രതയുള്ള അക്രമ ഭീഷണികൾ.
    • ഒരു വ്യക്തിയ്‌ക്ക് (പേര് അല്ലെങ്കിൽ മുഖം വഴി ഉപയോഗിച്ച് തിരിച്ചറിയാനാകുന്ന വ്യക്തി, സംരക്ഷിത സ്വഭാവസവിശേഷതകളുടെ അടിസ്ഥാനത്തിൽ ടാർഗെറ്റ് ചെയ്‌ത ആളുകൾ, കുട്ടികൾ എന്നിവർ ഒഴികെ)
    • പ്രതികരിച്ച അക്രമത്തിന് ആനുപാതികവും പെട്ടെന്നുള്ള ഭീഷണിയുമായ ഹോം എൻട്രിയുടെ അല്ലെങ്കിൽ വ്യക്തികൾ തമ്മിലുള്ള അക്രമത്തിന്റെ സാഹചര്യത്തിൽ
    • ശബ്‌ദത്തിലുണ്ടാകുന്ന മോശം ആഘാതം, ആസന്നമായ അക്രമത്തിന്റെ അപകടസാധ്യതയേക്കാൾ കൂടുതലാണ്
ഉപയോക്തൃ അനുഭവങ്ങൾ
Facebook-ലെ ആളുകളെ സംബന്ധിച്ച് എൻഫോഴ്‌സ്‌മെന്റ് എന്താണെന്നുള്ള കൂടുതൽ ഉദാഹരണങ്ങൾ കാണൂ: Facebook-ൽ ഉണ്ടാകരുതെന്ന് നിങ്ങൾ കരുതുന്ന എന്തെങ്കിലും റിപ്പോർട്ട് ചെയ്യുന്നത് എങ്ങനെ, നിങ്ങൾ കമ്മ്യൂണിറ്റി മാനദണ്ഡങ്ങൾ ലംഘിച്ചുവെന്ന് പറയാൻ കഴിയുന്നത് എപ്പോൾ, ചില ഉള്ളടക്കങ്ങൾക്കെതിരായ മുന്നറിയിപ്പ് സ്‌ക്രീൻ എങ്ങനെയാണ്.
കുറിപ്പ്: ഞങ്ങൾ എല്ലായ്‌പ്പോഴും മെച്ചപ്പെടുത്തി കൊണ്ടിരിക്കുകയാണ്, അതിനാൽ ഞങ്ങൾ നിലവിൽ ഉപയോഗിക്കുന്നതുമായി താരതമ്യം ചെയ്‌താൽ നിങ്ങൾ ഇവിടെ കാണുന്നത് കുറച്ച് കാലപ്പഴക്കമുള്ളതാകാം.
ഉപയോക്തൃ അനുഭവം
റിപ്പോർട്ട് ചെയ്യൽ
ഉപയോക്തൃ അനുഭവം
റിപ്പോർട്ട് ചെയ്‌ത ശേഷമുള്ള ആശയവിനിമയം
ഉപയോക്തൃ അനുഭവം
ടേക്ക്‌ഡൗൺ അനുഭവം
ഉപയോക്തൃ അനുഭവം
മുന്നറിയിപ്പ് സ്‌ക്രീനുകൾ
ഡാറ്റ
ഏറ്റവും പുതിയ കമ്മ്യൂണിറ്റി മാനദണ്ഡങ്ങൾ നടപ്പാക്കൽ റിപ്പോർട്ട് കാണുക
എൻഫോഴ്‌സ്‌മെന്റ്
ലോകമെങ്ങും Facebook-ലുള്ള എല്ലാവർക്കുമായി ഞങ്ങൾക്ക് ഒരേ നയങ്ങളാണുള്ളത്.
അവലോകന ടീമുകൾ
Facebook-നെ സുരക്ഷിതമായി നിലനിർത്തുന്നതിന് 15,000-ത്തിൽ അധികം അവലോകകരുള്ള ഞങ്ങളുടെ ആഗോള ടീം ദിവസേന പ്രവർത്തിക്കുന്നു.
സ്‌റ്റേക്ക്‌ ഹോൾഡർ ഇടപഴകൽ
പുറത്ത് നിന്നുള്ള വിദഗ്‌ദ്ധരും അക്കാദമിക് വിദഗ്‌ദ്ധരും NGO-കളും നയം രൂപീകരിക്കുന്നവരും Facebook കമ്മ്യൂണിറ്റി മാനദണ്ഡങ്ങൾ അറിയിക്കുന്നതിൽ സഹായിക്കുന്നു.
അക്രമവും പ്രേരണയും സംബന്ധിച്ച് സഹായം നേടൂ
ഞങ്ങളുടെ കമ്മ്യൂണിറ്റി മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി എന്തെങ്കിലും Facebook-ൽ കണ്ടാൽ നിങ്ങൾക്ക് എന്തുചെയ്യാനാകുമെന്ന് അറിയുക.
ഞങ്ങളുടെ സഹായ കേന്ദ്രം സന്ദർശിക്കൂ