സ്വകാര്യതാ ലംഘനങ്ങൾ

നയത്തിന്റെ വിശദാംശങ്ങൾ

ലോഗ് മാറ്റുക
നയത്തിന്റെ കാരണങ്ങൾ
ഞങ്ങളുടെ സേവനങ്ങൾ ഞങ്ങളുടെ ഉപയോക്താക്കളുടെ സ്വകാര്യതയും വ്യക്തിഗത വിവരങ്ങളും സംരക്ഷിക്കാൻ ലക്ഷ്യമിടുന്നു. നിങ്ങളുടെ വ്യക്തിഗത ഐഡന്റിറ്റിയും വിവരങ്ങളും സംരക്ഷിക്കാൻ ഞങ്ങൾ കഠിനമായി പരിശ്രമിക്കുന്നു, നിങ്ങളെ കുറിച്ചോ മറ്റുള്ളവരെ കുറിച്ചോ ഉള്ള വ്യക്തിഗത വിവരങ്ങളോ രഹസ്യാത്മക വിവരങ്ങളോ പോസ്‌റ്റ് ചെയ്യാൻ ഞങ്ങൾ അനുവദിക്കുകയുമില്ല. ആളുകൾ തങ്ങളുടെ സ്വകാര്യതാ അവകാശങ്ങളെ ലംഘിക്കുന്നുണ്ടെന്ന് കരുതുന്ന ചിത്രങ്ങളെ കുറിച്ച് റിപ്പോർട്ട് ചെയ്യുന്നതിനുള്ള മാർഗ്ഗങ്ങളും ഞങ്ങൾ ആളുകൾക്ക് നൽകുന്നു.
വ്യക്തിപരമായി തിരിച്ചറിയുന്ന വിവരങ്ങൾ പങ്കിടുന്നതോ ഓഫർ ചെയ്യുന്നതോ അഭ്യർത്ഥിക്കുന്നതോ ആയ ഉള്ളടക്കവും സാമ്പത്തിക, താമസ, ആരോഗ്യ വിവരങ്ങളും നിയമവിരുദ്ധമായ ഉറവിടങ്ങളിൽ നിന്ന് നേടിയ സ്വകാര്യ വിവരങ്ങളും ഉൾപ്പെടെ ശാരീരികമോ സാമ്പത്തികമോ ആയ അപായങ്ങളിലേക്ക് നയിക്കാനിടയുള്ള മറ്റുള്ള സ്വകാര്യ വിവരങ്ങളും ഞങ്ങൾ നീക്കംചെയ്യുന്നതാണ്. വാർത്താ കവറേജ്, കോടതിയിലെ ഫയലിംഗുകൾ, പത്രക്കുറിപ്പുകൾ അല്ലെങ്കിൽ മറ്റുള്ള ഉറവിടങ്ങൾ വഴിയും സ്വകാര്യ വിവരങ്ങൾ പൊതുവായി ലഭ്യമാകാൻ ഇടയുണ്ട് എന്ന് ഞങ്ങൾ മനസിലാക്കുന്നു. അങ്ങനെ സംഭവിക്കുമ്പോൾ, ഞങ്ങൾ വിവരങ്ങൾ പോസ്റ്റ് ചെയ്യാൻ അനുവദിക്കാം.
പണം നൽകിയുള്ള ഉള്ളടക്കത്തിന് ഞങ്ങൾക്ക് അധിക നിയന്ത്രണങ്ങളുണ്ട്. ഉൽപ്പന്നത്തിൻ്റെയോ സേവനത്തിൻ്റെയോ വിശദാംശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള നല്ല ഉപയോക്തൃ അനുഭവം നൽകുന്ന പരസ്യങ്ങൾ ഞങ്ങൾ അനുവദിക്കുന്നുണ്ടെങ്കിലും, ഉപയോക്താക്കളുടെ വ്യക്തിപരമായ ബുദ്ധിമുട്ടുകൾ ചൂഷണം ചെയ്യുന്നതോ അവയെക്കുറിച്ച് നെഗറ്റീവ് അല്ലെങ്കിൽ കൃത്യമല്ലാത്ത സ്വഭാവസവിശേഷതകൾ ഉണ്ടാക്കുന്നതോ തന്ത്രപ്രധാനമായ വ്യക്തിഗത വിവരങ്ങളെക്കുറിച്ചുള്ള അറിവ് സൂചിപ്പിക്കുന്നതോ ആയ പരസ്യങ്ങൾ ഞങ്ങൾ നീക്കംചെയ്യുന്നു. പണമടച്ചുള്ള ഉള്ളടക്കത്തിനായുള്ള ഞങ്ങളുടെ സ്വകാര്യതാ നിയമങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി, സ്വകാര്യത ലംഘനങ്ങളെയും വ്യക്തിഗത ആട്രിബ്യൂട്ടുകളെയും കുറിച്ചുള്ള ഞങ്ങളുടെ പരസ്യ നിലവാരം നോക്കുക.
ഞങ്ങൾ ഇനിപ്പറയുന്നവ അനുവദിക്കുന്നില്ല:
ഇനിപ്പറയുന്ന രീതിയിലുള്ള, ഞങ്ങളുടെ സേവനങ്ങളിൽ അല്ലെങ്കിൽ ബാഹ്യ ലിങ്കുകൾ വഴി സ്വകാര്യ വിവരങ്ങൾ പങ്കിടുന്നതോ ആവശ്യപ്പെടുന്നതോ ആയ ഉള്ളടക്കം:
വ്യക്തിപരമായി തിരിച്ചറിയാനാകുന്ന വിവരങ്ങൾ (PII)
  • പോസ്‌റ്റ് ചെയ്യുന്നയാളുടെയോ മറ്റുള്ളവരുടെയോ വ്യക്തിപരമായി തിരിച്ചറിയാവുന്ന വിവരങ്ങൾ (ഒരു വ്യക്തിയെ അദ്വിതീയമായി തിരിച്ചറിയുന്ന വിവരങ്ങൾ) പങ്കിടുന്ന ഉള്ളടക്കം. ഇതിൽ ഉൾപ്പെടുന്നവ:
    • സോഷ്യൽ സെക്യൂരിറ്റി നമ്പർ (SSN), പാസ്‌പോർട്ട് നമ്പറുകൾ അല്ലെങ്കിൽ വ്യക്തിഗത നികുതിദായക തിരിച്ചറിയൽ നമ്പർ (ITIN) പോലുള്ള ദേശീയ തിരിച്ചറിയൽ നമ്പറുകൾ.
    • നിയമ നിർവ്വഹണ, സൈനിക അല്ലെങ്കിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ സർക്കാർ ഐഡികൾ.
    • സിവിൽ രജിസ്ട്രി വിവരങ്ങളുടെ വിവാഹം, ജനനം, മരണം, പേര് മാറ്റം അല്ലെങ്കിൽ ലിംഗഭേദം തിരിച്ചറിയൽ എന്നിവ പോലുള്ള രേഖകൾ അല്ലെങ്കിൽ ഔദ്യോഗിക പ്രമാണം
    • ഗ്രീൻ കാർഡുകൾ, വർക്ക് പെർമിറ്റുകൾ അല്ലെങ്കിൽ വിസകൾ പോലുള്ള ഇമിഗ്രേഷൻ, ജോലി സ്റ്റാറ്റസ് ഡോക്യുമെന്റുകൾ
  • മറ്റുള്ളവരുടെ വ്യക്തിപരമായി തിരിച്ചറിയാവുന്ന വിവരങ്ങൾ ആവശ്യപ്പെടുന്ന ഉള്ളടക്കം
വ്യക്തിഗത കോൺടാക്‌റ്റ് വിവരങ്ങൾ
  • വ്യക്തി പരസ്യപ്പെടുത്തുമ്പോഴോ ജീവകാരുണ്യ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനോ കാണാതായ ആളുകളെയോ മൃഗങ്ങളെയോ കാണാതായ വസ്തുക്കളുടെ ഉടമകളെയോ കണ്ടെത്താൻ സഹായിക്കുന്നതിനോ (വ്യക്തിയുടെ സമ്മതമില്ലാതെയാണ് വ്യക്തിഗത കോൺടാക്റ്റ് വിവരങ്ങൾ പങ്കിട്ടിട്ടുള്ളതെന്ന് സ്ഥാപിക്കാത്ത പക്ഷം) അല്ലെങ്കിൽ ഒരു ബിസിനസ്സിനെയോ സേവന ദാതാക്കളെയോ ബന്ധപ്പെടുന്നതിനോ പങ്കിടുമ്പോഴോ അഭ്യർത്ഥിക്കുമ്പോഴോ ഒഴികെയുള്ള സാഹചര്യങ്ങളിൽ, മറ്റുള്ളവരുടെ വ്യക്തിഗത കോൺടാക്റ്റ് വിവരങ്ങൾ ആവശ്യപ്പെടുന്ന ഉള്ളടക്കം.
താമസ വിവരങ്ങൾ
  • ഇനിപ്പറയുന്ന സന്ദർഭങ്ങളിലൊഴികെ, വിലാസം തിരിച്ചറിയുന്ന ഒരു മാപ്പിലെ കെട്ടിടത്തിൻ്റെ പേരോ പിന്നുകളോ ഉൾപ്പെടെ മറ്റുള്ളവരുടെ പൂർണ്ണമായ സ്വകാര്യ റസിഡൻഷ്യൽ വിലാസങ്ങൾ പങ്കിടുന്ന ഉള്ളടക്കം (പിന്നുകൾ ഒരു ഓഫ്-പ്ലാറ്റ്ഫോം ലിങ്കിലാണെങ്കിലും):
    • ജീവകാരുണ്യ പ്രവർത്തനങ്ങൾ പ്രൊമോട്ടുചെയ്യുന്നതിന്, കാണാതായ ആളുകളെയോ മൃഗങ്ങളെയോ കാണാതായ വസ്തുക്കളുടെ ഉടമകളെയോ കണ്ടെത്തുന്നതിന് സഹായിക്കുന്നതിന് പങ്കിടുമ്പോൾ അല്ലെങ്കിൽ ഒരു ബിസിനസ്സിനെയോ സേവന ദാതാക്കളെയോ ബന്ധപ്പെടുമ്പോൾ
    • വസതി ഒരു ഔദ്യോഗിക വസതിയോ അല്ലെങ്കിൽ ഉയർന്ന റാങ്കിലുള്ള ഒരു പൊതു ഉദ്യോഗസ്ഥന് നൽകുന്ന എംബസിയോ ആണെങ്കിൽ
  • മറ്റുള്ളവരുടെ ഭാഗിക സ്വകാര്യ റസിഡൻഷ്യൽ വിലാസങ്ങൾ (വസതി ഒരു ഔദ്യോഗിക വസതിയോ അല്ലെങ്കിൽ ഉയർന്ന റാങ്കിലുള്ള ഒരു പൊതു ഉദ്യോഗസ്ഥന് നൽകുന്ന എംബസിയോ ആണെങ്കിൽ ഒഴികെ) പങ്കിടുന്ന ഉള്ളടക്കം:
    • പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നതിനോ താമസക്കാരന്റെ നിരീക്ഷണത്തിന്റെയോ പശ്ചാത്തലത്തിൽ പങ്കിടുമ്പോൾ, ഇനിപ്പറയുന്നവയിൽ ഏതെങ്കിലും ഒന്ന് അനുസരിച്ച് തിരിച്ചറിയുന്ന താമസസ്ഥലം:
      • സ്‌ട്രീറ്റ്
      • നഗരം അല്ലെങ്കിൽ നെയ്‌ബർഹുഡ് (50,000-ൽ താഴെ താമസക്കാരുള്ള നഗരങ്ങൾക്ക് മാത്രം)
      • തപാൽ കോഡ്
      • ഇവയിലേതെങ്കിലും തിരിച്ചറിയുന്ന ഒരു മാപ്പിലെ ജിപിഎസ് പിന്നുകൾ അല്ലെങ്കിൽ പിന്നുകൾ (പിന്നുകൾ ഒരു പ്ലാറ്റ്ഫോമിന് പുറത്തുള്ള ലിങ്കിലാണെങ്കിലും)
    • ഇനിപ്പറയുന്ന എല്ലാ വ്യവസ്ഥകളും ബാധകമാണെങ്കിൽ സ്വകാര്യ വസതികളുടെ പുറമേ നിന്നുള്ള കാഴ്ച പ്രദർശിപ്പിക്കുന്ന ചിത്രം:
    • താമസസ്ഥലം ഒരു കുടുംബം താമസിക്കുന്ന വീടാണ്, അല്ലെങ്കിൽ താമസക്കുന്നയാളുടെ യൂണിറ്റ് നമ്പർ/കെട്ടിടത്തിന്റെ പേര് ഇമേജിൽ/ക്യാപ്‌ഷനിൽ തിരിച്ചറിഞ്ഞിട്ടുണ്ട്.
    • താഴെപ്പറയുന്നവയിൽ ഏതെങ്കിലും ഒന്ന് വഴിയാണ് താമസസ്ഥലം തിരിച്ചറിയുന്നത്:
      • സ്‌ട്രീറ്റ്
      • നഗരം അല്ലെങ്കിൽ നെയ്‌ബർഹുഡ് (50,000-ൽ താഴെ താമസക്കാരുള്ള നഗരങ്ങൾക്ക് മാത്രം)
      • തപാൽ കോഡ്
      • ഇവയിലേതെങ്കിലും തിരിച്ചറിയുന്ന ഒരു മാപ്പിലെ ജിപിഎസ് പിന്നുകൾ അല്ലെങ്കിൽ പിന്നുകൾ (പിന്നുകൾ ഒരു പ്ലാറ്റ്ഫോമിന് പുറത്തുള്ള ലിങ്കിലാണെങ്കിലും)
    • താമസക്കുന്നയാളെ(താമസിക്കുന്നവരെ) തിരിച്ചറിയുന്ന ഉള്ളടക്കം.
    • ഒന്നുകിൽ ആ താമസക്കാരൻ അവരുടെ സ്വകാര്യ വസതി തുറന്നുകാട്ടുന്നതിനെ എതിർക്കുന്നു, അല്ലെങ്കിൽ താമസക്കാരനെതിരെ പ്രതിഷേധം സംഘടിപ്പിക്കുന്ന സന്ദർഭമുണ്ട്.
    • ഒരു വാർത്തയുടെ കേന്ദ്രബിന്ദു വസതിയായതിനാൽ വസതിയുടെ ചിത്രങ്ങൾ പങ്കിടുന്നില്ല (താമസക്കാരനെതിരെ പ്രതിഷേധം സംഘടിപ്പിക്കുന്നതിന്റെ പശ്ചാത്തലത്തിൽ പങ്കിടുന്നതൊഴികെ).
  • മറ്റുള്ളവരുടെ സ്വകാര്യ റസിഡൻഷ്യൽ വിവരങ്ങൾ ആവശ്യപ്പെടുന്ന ഉള്ളടക്കം (താമസസ്ഥലം ഒരു ഔദ്യോഗിക വസതിയോ അല്ലെങ്കിൽ ഉയർന്ന റാങ്കിലുള്ള ഒരു പൊതു ഉദ്യോഗസ്ഥന് നൽകുന്ന എംബസിയോ ആണെങ്കിൽ ഒഴികെ)
  • സുരക്ഷിതമായ വീടുകളുടെ സ്ഥാനം ആവശ്യപ്പെടുന്ന ഉള്ളടക്കം അല്ലെങ്കിൽ താഴെ പറയുന്നവയിൽ ഏതെങ്കിലുമൊരു പങ്കുവെച്ച് സുരക്ഷിത ഭവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തുന്നു (സുരക്ഷിത ഭവനം അവരുടെ സൗകര്യത്തെക്കുറിച്ചുള്ള വിവരങ്ങൾ സജീവമായി പ്രോത്സാഹിപ്പിക്കുമ്പോൾ ഒഴികെ)
    • യഥാർത്ഥ വിലാസം (ശ്രദ്ധിക്കുക: "പോസ്‌റ്റ് ബോക്‌സ് മാത്രം" ആണ് അനുവദനീയം)
    • സുരക്ഷിത ഭവനത്തിന്റെ ചിത്രങ്ങൾ
    • സുരക്ഷിതമായ ഭവനത്തിന്റെ തിരിച്ചറിയാവുന്ന നഗരം/നെയ്‌ബർഹുഡ്
    • സുരക്ഷിത ഭവന നിവാസികളുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്ന വിവരങ്ങൾ
മെഡിക്കൽ വിവരങ്ങൾ
  • വിവരങ്ങ‌ൾ മെഡിക്കൽ റെക്കോർഡുകളിൽ നിന്നോ മറ്റ് ഔദ്യോഗിക രേഖകളിൽ നിന്നോ ആണെന്ന് വ്യക്തമാകുന്ന സാഹചര്യത്തിൽ, മറ്റുള്ളവരുടെ മെഡിക്കൽ, സൈക്കോളജിക്കൽ, ബയോമെട്രിക് അല്ലെങ്കിൽ ജനിതക പാരമ്പര്യ വിവരങ്ങൾ (ദൃശ്യപരമായി പ്രദർശിപ്പിക്കുമ്പോഴോ ഓഡിയോ അല്ലെങ്കിൽ വീഡിയോ വഴി പങ്കിടുമ്പോഴോ ഉൾപ്പെടെ) പങ്കിടുന്ന ഉള്ളടക്കം അല്ലെങ്കിൽ അതിനായി ആവശ്യപ്പെടുന്നത്.
സാമ്പത്തിക വിവരങ്ങൾ
  • ഒരു വ്യക്തിയുടെ വ്യക്തിഗത ധനകാര്യത്തെക്കുറിച്ചുള്ള വിവരങ്ങളായി നിർവചിച്ചിരിക്കുന്ന, പോസ്‌റ്റ് ചെയ്‌തയാളെ അല്ലെങ്കിൽ മറ്റുള്ളവരെ കുറിച്ചുള്ള വ്യക്തിഗത സാമ്പത്തിക വിവരങ്ങൾ പങ്കിടുന്ന അല്ലെങ്കിൽ ആവശ്യപ്പെടുന്ന ഉള്ളടക്കം:
    • പൊതുവായതല്ലാത്ത സാമ്പത്തിക രേഖകൾ അല്ലെങ്കിൽ സ്‌റ്റേറ്റ്‌മെന്റുകൾ.
    • സുരക്ഷ അല്ലെങ്കിൽ പിൻ കോഡുകൾ അടങ്ങിയ ബാങ്ക് അക്കൗണ്ട് നമ്പറുകൾ.
    • ലോഗിൻ വിശദാംശങ്ങൾ, സുരക്ഷ അല്ലെങ്കിൽ പിൻ കോഡുകൾ എന്നിവ അടങ്ങിയ ഡിജിറ്റൽ പേയ്‌മെന്റ് രീതി വിവരങ്ങൾ.
    • കാലഹരണപ്പെടൽ തീയതികളോ സുരക്ഷാ പിന്നുകളോ കോഡുകളോ അടങ്ങിയ ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് വിവരങ്ങൾ.
  • ഇനിപ്പറയുന്നവ ഉൾപ്പെടെ, ഓർഗനൈസേഷൻ തന്നെ യഥാർത്ഥത്തിൽ പങ്കിടുമ്പോഴോ (യഥാർത്ഥ സന്ദർഭവുമായി തുടർന്നുള്ള പങ്കിടലുകൾ ഉൾപ്പെടെ) അല്ലെങ്കിൽ പൊതു റിപ്പോർട്ടിംഗ് ആവശ്യകതകളിലൂടെ പങ്കിടുമ്പോഴോ ഒഴികെ (ഉദാഹരണത്തിന് സ്റ്റോക്ക് എക്സ്ചേഞ്ചുകൾ അല്ലെങ്കിൽ റെഗുലേറ്ററി ഏജൻസികൾ ആവശ്യപ്പെടുന്നത് പോലെ) ഒരു ബിസിനസ്സിന്റെയോ ഓർഗനൈസേഷന്റെയോ, ഒരു ബിസിനസ്സ് അല്ലെങ്കിൽ ഓർഗനൈസേഷന്റെ സാമ്പത്തിക വിവരങ്ങൾ എന്ന നിലയിൽ നിർവചിച്ചിരിക്കുന്ന പൊതുവല്ലാത്ത സാമ്പത്തിക വിവരങ്ങൾ പങ്കിടുന്നതോ ആവശ്യപ്പെടുന്നതോ ആയ ഉള്ളടക്കം:
    • പൊതുവായതല്ലാത്ത സാമ്പത്തിക രേഖകൾ അല്ലെങ്കിൽ സ്‌റ്റേറ്റ്‌മെന്റുകൾ
    • സുരക്ഷ അല്ലെങ്കിൽ പിൻ കോഡുകൾ സഹിതമുള്ള ബാങ്ക് അക്കൗണ്ട് നമ്പറുകൾ.
    • ലോഗിൻ വിശദാംശങ്ങൾ, സുരക്ഷ അല്ലെങ്കിൽ പിൻ കോഡുകൾ എന്നിവ സഹിതമുള്ള ഡിജിറ്റൽ പേയ്‌മെന്റ് രീതി വിവരങ്ങൾ.
ഹാക്ക് ചെയ്ത ഉറവിടങ്ങളിൽ നിന്ന് ലഭിച്ച വിവരങ്ങൾ
  • ബാധിക്കപ്പെട്ട വ്യക്തി പ്രശസ്‌ത വ്യക്തിയാണോ സ്വകാര്യ വ്യക്തിയാണോ എന്നത് പരിഗണിക്കാതെ തന്നെ, പോസ്‌റ്റർ ക്ലെയിം ചെയ്‌തതോ ഹാക്ക് ചെയ്യപ്പെട്ട ഉറവിടത്തിൽ നിന്ന് വന്നതാണെന്ന് സ്ഥിരീകരിച്ചതോ ആയ ഉള്ളടക്കം.
ഇനിപ്പറയുന്ന തരത്തിലുള്ള ഉള്ളടക്കവും നീക്കം ചെയ്യപ്പെടാം:
  • ചിത്രത്തിൽ ചിത്രീകരിച്ചിരിക്കുന്ന, ഇനിപ്പറയുന്ന തരത്തിലുള്ള ആളുകളുടെ റിപ്പോർട്ട് ചെയ്ത ഫോട്ടോ അല്ലെങ്കിൽ വീഡിയോ:
    • 13 വയസ്സിന് താഴെയുള്ള പ്രായപൂർത്തിയാകാത്ത ഒരാൾ, ഉള്ളടക്കം റിപ്പോർട്ട് ചെയ്തത് പ്രായപൂർത്തിയാകാത്ത ആളോ മാതാപിതാക്കളോ നിയമപരമായ രക്ഷിതാവോ ആണ്.
    • 13-നും 18-നും ഇടയിൽ പ്രായമുള്ള ഒരു പ്രായപൂർത്തിയാകാത്തവർ, ഉള്ളടക്കം റിപ്പോർട്ട് ചെയ്തത് പ്രായപൂർത്തിയാകാത്ത വ്യക്തിയാണ്.
    • പ്രായപൂർത്തിയായ ഒരാൾ, ഉള്ളടക്കം റിപ്പോർട്ട് ചെയ്തത് യുണൈറ്റഡ് സ്റ്റേറ്റ്സിന് പുറത്തുള്ള മുതിർന്നവരായിരിക്കാം, കൂടാതെ ബാധകമായ നിയമം നീക്കം ചെയ്യുന്നതിനുള്ള അവകാശങ്ങൾ നൽകിയേക്കാം.
    • സ്വന്തമായി പ്രവർത്തിക്കാനാകാത്തതും സ്വന്തമായി ഉള്ളടക്കം റിപ്പോർട്ട് ചെയ്യാൻ കഴിയാത്തവരുമായ ഏതൊരു വ്യക്തിയും.
ഇനിപ്പറയുന്ന കമ്മ്യൂണിറ്റി മാനദണ്ഡങ്ങൾ നടപ്പിലാക്കാൻ ഞങ്ങൾക്ക് അധിക വിവരങ്ങളും കൂടാതെ/അല്ലെങ്കിൽ സന്ദർഭവും ആവശ്യമാണ്:
  • വ്യക്തികളുടെയും മെഡിക്കൽ സൗകര്യങ്ങളുടെയും ചിത്രീകരണങ്ങൾ, ഒരു മെഡിക്കൽ അല്ലെങ്കിൽ ഹെൽത്ത് ഫെസിലിറ്റിയിലുള്ള ഒരു വ്യക്തിയെയോ ഒരു മെഡിക്കൽ അല്ലെങ്കിൽ ഹെൽത്ത് ഫെസിലിറ്റിയിൽ പ്രവേശിക്കുകയോ പുറത്തുകടക്കുകയോ ചെയ്യുന്ന ഒരു സ്വകാര്യ വ്യക്തിയെ അല്ലെങ്കിൽ പ്രായപൂർത്തിയാകാത്തവരെയോ പ്രദർശിപ്പിക്കുന്ന ഉള്ളടക്കമായി നിർവചിച്ചിരിക്കുന്നു, കൂടാതെ ഇനിപ്പറയുന്നവർ റിപ്പോർട്ട് ചെയ്യുകയും ചെയ്യുന്നു:
    • ചിത്രത്തിലെ വ്യക്തി
    • ചിത്രത്തിലെ വ്യക്തിയുടെ പ്രതിനിധി
    • ചിത്രത്തിലുള്ള വ്യക്തിയുടെ സംരക്ഷണ ചുമതലകളുള്ള മെഡിക്കൽ അല്ലെങ്കിൽ ഹെൽത്ത് ഫെസിലിറ്റി, അല്ലെങ്കിൽ
    • ചിത്രത്തിലെ വ്യക്തിയെ നിയമിക്കുന്ന മെഡിക്കൽ അല്ലെങ്കിൽ ഹെൽത്ത് ഫെസിലിറ്റി
  • ഒരു വിദേശ ഗവൺമെന്റ് സ്വാധീന പ്രവർത്തനത്തിന്റെ ഭാഗമായി പങ്കിട്ട ഒരു തിരഞ്ഞെടുപ്പിന് പ്രസക്തമായ, പൊതുവല്ലാത്ത വിവരങ്ങൾ വെളിപ്പെടുത്താൻ ഉദ്ദേശിക്കുന്ന സോഴ്‌സ് മെറ്റീരിയൽ.
    • ചോർച്ചയ്‌ക്ക് പിന്നിലുള്ള രാജ്യത്തെ സ്‌‌റ്റേറ്റ് നിയന്ത്രിത മീഡിയ സ്ഥാപനം നടത്തുന്ന അത്തരം ഒരു ചോർച്ച സംബന്ധിച്ച റിപ്പോർട്ടിംഗ് ഞങ്ങൾ നീക്കം ചെയ്യുന്നു.
ഉപയോക്തൃ അനുഭവങ്ങൾ
Facebook-ലെ ആളുകളെ സംബന്ധിച്ച് എൻഫോഴ്‌സ്‌മെന്റ് എന്താണെന്നുള്ള കൂടുതൽ ഉദാഹരണങ്ങൾ കാണൂ: Facebook-ൽ ഉണ്ടാകരുതെന്ന് നിങ്ങൾ കരുതുന്ന എന്തെങ്കിലും റിപ്പോർട്ട് ചെയ്യുന്നത് എങ്ങനെ, നിങ്ങൾ കമ്മ്യൂണിറ്റി മാനദണ്ഡങ്ങൾ ലംഘിച്ചുവെന്ന് പറയാൻ കഴിയുന്നത് എപ്പോൾ, ചില ഉള്ളടക്കങ്ങൾക്കെതിരായ മുന്നറിയിപ്പ് സ്‌ക്രീൻ എങ്ങനെയാണ്.
കുറിപ്പ്: ഞങ്ങൾ എല്ലായ്‌പ്പോഴും മെച്ചപ്പെടുത്തി കൊണ്ടിരിക്കുകയാണ്, അതിനാൽ ഞങ്ങൾ നിലവിൽ ഉപയോഗിക്കുന്നതുമായി താരതമ്യം ചെയ്‌താൽ നിങ്ങൾ ഇവിടെ കാണുന്നത് കുറച്ച് കാലപ്പഴക്കമുള്ളതാകാം.
ഉപയോക്തൃ അനുഭവം
റിപ്പോർട്ട് ചെയ്യൽ
ഉപയോക്തൃ അനുഭവം
റിപ്പോർട്ട് ചെയ്‌ത ശേഷമുള്ള ആശയവിനിമയം
ഉപയോക്തൃ അനുഭവം
ടേക്ക്‌ഡൗൺ അനുഭവം
ഉപയോക്തൃ അനുഭവം
മുന്നറിയിപ്പ് സ്‌ക്രീനുകൾ
എൻഫോഴ്‌സ്‌മെന്റ്
ലോകമെങ്ങും Facebook-ലുള്ള എല്ലാവർക്കുമായി ഞങ്ങൾക്ക് ഒരേ നയങ്ങളാണുള്ളത്.
അവലോകന ടീമുകൾ
Facebook-നെ സുരക്ഷിതമായി നിലനിർത്തുന്നതിന് 15,000-ത്തിൽ അധികം അവലോകകരുള്ള ഞങ്ങളുടെ ആഗോള ടീം ദിവസേന പ്രവർത്തിക്കുന്നു.
സ്‌റ്റേക്ക്‌ ഹോൾഡർ ഇടപഴകൽ
പുറത്ത് നിന്നുള്ള വിദഗ്‌ദ്ധരും അക്കാദമിക് വിദഗ്‌ദ്ധരും NGO-കളും നയം രൂപീകരിക്കുന്നവരും Facebook കമ്മ്യൂണിറ്റി മാനദണ്ഡങ്ങൾ അറിയിക്കുന്നതിൽ സഹായിക്കുന്നു.
സ്വകാര്യത ലംഘനങ്ങൾ സംബന്ധിച്ച് സഹായം നേടൂ
ഞങ്ങളുടെ കമ്മ്യൂണിറ്റി മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി എന്തെങ്കിലും Facebook-ൽ കണ്ടാൽ നിങ്ങൾക്ക് എന്തുചെയ്യാനാകുമെന്ന് അറിയുക.
ഞങ്ങളുടെ സഹായ കേന്ദ്രം സന്ദർശിക്കൂ