കമ്മ്യൂണിറ്റി മാനദണ്ഡങ്ങൾ
ആമുഖം
ആളുകളിൽ നിന്നുള്ള ഫീഡ്ബാക്കിന്റെയും സാങ്കേതികവിദ്യ, പൊതുജന സുരക്ഷ, മനുഷ്യാവകാശം എന്നീ മേഖലകളിലുള്ള വിദഗ്‌ദ്ധരുടെ ഉപദേശത്തിന്റെയും അടിസ്ഥാനത്തിലാണ് ഈ മാനദണ്ഡങ്ങൾ സൃഷ്‌ടിച്ചിരിക്കുന്നത്. എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പാക്കുന്നതിന് വ്യത്യസ്‌ത കാഴ്‌ചപ്പാടുകൾക്കും വിശ്വാസങ്ങൾക്കും പ്രാധിനിധ്യം നൽകിക്കൊണ്ട് മാനദണ്ഡങ്ങൾ സൃഷ്‌ടിക്കാൻ ഞങ്ങൾ ശ്രദ്ധിക്കുന്നു, അവഗണിക്കപ്പെടുകയും പാർശ്വവൽക്കരിക്കപ്പെടുകയും ചെയ്യുന്ന ആളുകളുടെയും സമൂഹങ്ങളുടെയും കാഴ്‌ചപ്പാടുകൾക്ക് ഇതിൽ സവിശേഷ പരിഗണന നൽകുന്നു.
ആളുകൾ തങ്ങളുടെ അനുഭവങ്ങൾ പങ്കിടാനും സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും കണക്റ്റ് ചെയ്യാനും കമ്മ്യൂണിറ്റികൾ കെട്ടിപ്പടുക്കാനും ദിനവും Facebook, Instagram, Messenger, Threads എന്നിവ ഉപയോഗിക്കുന്നു. ലോകമെമ്പാടുമുള്ള രാജ്യങ്ങളിലെ വ്യത്യസ്‌ത സംസ്‌കാരങ്ങളിൽ നിന്നുള്ള ബില്ല്യൺ കണക്കിന് ആളുകൾക്ക് വിവിധ ഭാഷകളിൽ സ്വതന്ത്രമായി ആത്മപ്രകാശനം നടത്താൻ പ്രവർത്തനക്ഷമമാക്കിയിട്ടുള്ളവയാണ് ഞങ്ങളുടെ സേവനങ്ങൾ.
ആളുകൾക്ക് സ്വതന്ത്രമായി ആശയവിനിമയം നടത്താൻ കഴിയുന്ന ഒരിടമായി Facebook, Instagram, Messenger, Threads എന്നിവയെ നിലനിർത്തുന്നതിന് എത്രമാത്രം പ്രാധാന്യമുണ്ടെന്ന് Meta മനസ്സിലാക്കുന്നു, സേവനത്തിൽ നിന്ന് ദുരുപയോഗം ഒഴിവാക്കുന്നതിന് ഞങ്ങൾ വഹിക്കേണ്ട പങ്കിനെ ഗൗരവമായി കാണുകയും ചെയ്യുന്നു. അതുകൊണ്ടാണ് ഈ സേവനങ്ങളിൽ എന്തൊക്കെയാണ് അനുവദനീയമായതെന്നും എന്തൊക്കെയാണ് അനുവദനീയമല്ലാത്തതെന്നും സംബന്ധിച്ച മാനദണ്ഡങ്ങൾ ഞങ്ങൾ വികസിപ്പിച്ചിരിക്കുന്നത്.
ഏറ്റവും കാലികമായ നയങ്ങൾ പ്രതിഫലിപ്പിക്കുന്നത് കമ്മ്യൂണിറ്റി മാനദണ്ഡങ്ങളുടെ US ഇംഗ്ലീഷിലുള്ള പതിപ്പ് ആയിരിക്കുമെന്ന കാര്യം ശ്രദ്ധിക്കുക, പ്രാഥമിക പ്രമാണമായി ഉപയോഗിക്കേണ്ടതും ഇത് തന്നെയാണ്.
അഭിപ്രായ പ്രകടനങ്ങളോടുള്ള ഞങ്ങളുടെ പ്രതിബദ്ധത
ആളുകൾക്ക് അഭിപ്രായം പ്രകടിപ്പിക്കുന്നതിനുള്ള ഒരു ഇടം സൃഷ്‌ടിക്കുക എന്നതാണ് ഞങ്ങളുടെ കമ്മ്യൂണിറ്റി മാനദണ്ഡങ്ങളുടെ ലക്ഷ്യം. ചിലർ വിയോജിക്കുകയോ എതിർപ്പ് ഉന്നയിക്കുകയോ ചെയ്‌താലും, രേഖാമൂലമുള്ള അഭിപ്രായങ്ങളിലൂടെയോ ഫോട്ടോകളിലൂടെയോ സംഗീതത്തിലൂടെയോ മറ്റ് കലാപരമായ മാധ്യമങ്ങളിലൂടെയോ ആളുകൾക്ക് അവർ പ്രാധാന്യം കൽപ്പിക്കുന്ന വിഷയങ്ങളെ കുറിച്ച് സ്വതന്ത്രമായി അഭിപ്രായം പ്രകടിപ്പിക്കാൻ കഴിയണമെന്ന് Meta ആഗ്രഹിക്കുന്നു. ചില അവസരങ്ങളിൽ, സാധാരണയായി ഞങ്ങളുടെ മാനദണ്ഡങ്ങൾ ലംഘിക്കുന്ന ഉള്ളടക്കമാണെങ്കിലും അതിന് വാർത്താപ്രാധാന്യമോ പൊതുജന താൽപ്പര്യമോ മുൻനിർത്തി അത്തരം ഉള്ളടക്കം ഞങ്ങൾ അനുവദിക്കും. അത്തരം ഉള്ളടക്കം അനുവദിക്കുന്നതിലൂടെ ഉണ്ടാകാവുന്ന ദോഷവും അതിന്റെ പൊതുജന താൽപ്പര്യവും താരതമ്യം ചെയ്‌ത ശേഷം മാത്രമേ ഞങ്ങൾ ഇത് അനുവദിക്കൂ, ഈ വിലയിരുത്തൽ നടത്തുന്നതിന് ഞങ്ങൾ അന്താരാഷ്‌ട്ര മനുഷ്യാവകാശ മാനദണ്ഡങ്ങൾ പരിഗണിക്കുകയും ചെയ്യും. മറ്റ് സാഹചര്യങ്ങളിൽ, ഉള്ളടക്കം ഞങ്ങളുടെ മാനദണ്ഡങ്ങൾ ലംഘിക്കുന്നുണ്ടെന്ന് കാര്യകാരണ സഹിതം മനസ്സിലാക്കാൻ അധിക സന്ദർഭം ഞങ്ങളെ അനുവദിക്കുമ്പോൾ, അവ്യക്തമായ അല്ലെങ്കിൽ പരോക്ഷമായ ഭാഷ ഉപയോഗിക്കുന്ന ഉള്ളടക്കം ഞങ്ങൾ നീക്കം ചെയ്‌തേക്കാം.
അഭിപ്രായ പ്രകടനങ്ങളോടുള്ള ഞങ്ങളുടെ പ്രതിബദ്ധത പരമമാണ്, എങ്കിലും ദുരുപയോഗത്തിനുള്ള പുതിയതും വർദ്ധിതവുമായ അവസരങ്ങളെ ഇന്റർനെറ്റ് സൃഷ്‌ടിക്കുന്നുവെന്ന് ഞങ്ങൾ തിരിച്ചറിയുന്നു. ഈ കാരണങ്ങളാൽ, ഞങ്ങൾ അഭിപ്രായ പ്രകടങ്ങളെ പരിമിതപ്പെടുത്തുമ്പോൾ, ഇനിപ്പറയുന്ന ഒന്നോ അതിലധികമോ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനാണ് ഞങ്ങൾ അത് ചെയ്യുന്നത്:
ആധികാരികത
ആളുകൾ കാണുന്ന ഉള്ളടക്കം ആധികാരികമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ആധികാരികതയ്‌ക്ക് പങ്കിടുന്നതിനുള്ള മികച്ചൊരു അന്തരീക്ഷം സൃഷ്‌ടിക്കാനാകുമെന്ന് ഞങ്ങൾ കരുതുന്നതിനാൽ, ആളുകൾ അവർ എന്താണെന്നും അല്ലെങ്കിൽ എന്താണ് അവർ ചെയ്യുന്നതെന്നും തെറ്റിദ്ധരിപ്പിക്കുന്നതിന് ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കരുതെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു.
സുരക്ഷ
Facebook, Instagram, Messenger, Threads എന്നിവ സുരക്ഷിത സ്ഥലങ്ങളാക്കുന്നതിൽ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ഒരു വ്യക്തിയുടെ ശാരീരിക സുരക്ഷയ്‌ക്ക് ഭീഷണിയാകാവുന്ന ഉള്ളടക്കം ഞങ്ങൾ നീക്കം ചെയ്യും. മറ്റുള്ളവരെ ഭയപ്പെടുത്താനോ ഒഴിവാക്കാനോ നിശബ്‌ദരാക്കാനോ കഴിയുന്ന വിധത്തിൽ ആളുകളെ ഭീഷണിപ്പെടുത്തുന്ന ഉള്ളടക്കം ഞങ്ങളുടെ സേവനങ്ങളിൽ അനുവദിക്കില്ല.
സ്വകാര്യത
വ്യക്തിഗത സ്വകാര്യതയും സ്വകാര്യ വിവരങ്ങളും സംരക്ഷിക്കുന്നതിൽ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. സ്വകാര്യത, ആളുകൾക്ക് അവരായിരിക്കുന്നതിനും ഞങ്ങളുടെ സേവനങ്ങളിൽ എങ്ങനെ, എപ്പോൾ പങ്കിടണമെന്നത് തിരഞ്ഞെടുക്കാനും കൂടുതൽ എളുപ്പത്തിൽ കണക്‌റ്റ് ചെയ്യാനുമുള്ള സ്വാതന്ത്ര്യം നൽകുന്നു.
അന്തസ്സ്
അവകാശങ്ങളുടെയും അന്തസ്സിന്റെയും കാര്യത്തിൽ എല്ലാ ആളുകളും ഒരുപോലെയാണെന്ന് ഞങ്ങൾ കരുതുന്നു. ആളുകൾ മറ്റുള്ളവരുടെ അന്തസ്സിനെ ബഹുമാനിക്കണമെന്നും മറ്റുള്ളവരെ ശല്യം ചെയ്യുകയോ തരം താഴ്‌ത്തുകയോ ചെയ്യരുതെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.
കമ്മ്യൂണിറ്റി മാനദണ്ഡങ്ങൾ
ഞങ്ങളുടെ കമ്മ്യൂണിറ്റി മാനദണ്ഡങ്ങൾ എല്ലാവർക്കും, ലോകമെമ്പാടുമുള്ള, AI സൃഷ്‌ടിക്കുന്ന ഉള്ളടക്കം ഉൾപ്പെടെ എല്ലാ തരത്തിലുള്ള ഉള്ളടക്കത്തിനും ബാധകമാണ്.
ഞങ്ങളുടെ കമ്മ്യൂണിറ്റി മാനദണ്ഡങ്ങളുടെ ഓരോ വിഭാഗവും ആരംഭിക്കുന്നത്, ഇനിപ്പറയുന്നവ സൂചിപ്പിക്കുന്ന നിർദ്ദിഷ്ട നയരേഖകൾ പിന്തുടർന്നുകൊണ്ട് നയത്തിൻ്റെ ലക്ഷ്യങ്ങൾ സജ്ജീകരിക്കുന്ന "നയത്തിൻ്റെ കാരണങ്ങൾ" ഉപയോഗിച്ചാണ്:
അനുവദനീയമല്ലാത്ത ഉള്ളടക്കം; ഒപ്പം
നടപ്പിലാക്കാൻ അധിക വിവരങ്ങളോ പശ്ചാത്തല വിവരങ്ങളോ ആവശ്യമുള്ള ഉള്ളടക്കം, മുന്നറിയിപ്പ് സ്‌ക്രീൻ അനുവദിക്കുന്ന ഉള്ളടക്കം അല്ലെങ്കിൽ അനുവദനീയമായ ഉള്ളടക്കമാണെങ്കിലും 18 വയസും അതിൽ കൂടുതലുമുള്ള മുതിർന്നവർക്ക് മാത്രം കാണാനാവുന്ന ഉള്ളടക്കം.